• Latest
  • All
അമീബിക്ക് മസ്തിഷ്ക ജ്വരം; രാജ്യത്ത് ആദ്യമായി സാങ്കേതിക മാർഗരേഖ പുറത്തിറക്കി കേരളം

അമീബിക്ക് മസ്തിഷ്ക ജ്വരം; രാജ്യത്ത് ആദ്യമായി സാങ്കേതിക മാർഗരേഖ പുറത്തിറക്കി കേരളം

August 27, 2024
ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

August 10, 2025
ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

August 10, 2025
Advertise with us
ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

August 9, 2025
76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

August 5, 2025
ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

August 5, 2025
നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

August 5, 2025
9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

August 4, 2025
കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

August 4, 2025
ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

August 4, 2025
kerala24x7.com

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

April 30, 2025
ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

September 10, 2024
ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു

September 5, 2024
  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us
Thursday, April 30, 2026
  • Login
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
Advertisement
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
No Result
View All Result

അമീബിക്ക് മസ്തിഷ്ക ജ്വരം; രാജ്യത്ത് ആദ്യമായി സാങ്കേതിക മാർഗരേഖ പുറത്തിറക്കി കേരളം

by സ്വന്തം ലേഖകൻ
August 27, 2024
in Health
257 2
A A
അമീബിക്ക് മസ്തിഷ്ക ജ്വരം; രാജ്യത്ത് ആദ്യമായി സാങ്കേതിക മാർഗരേഖ പുറത്തിറക്കി കേരളം
504
SHARES
1.4k
VIEWS
Share on FacebookShare on Twitter

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സമ​ഗ്ര മാർഗരേഖ പുറത്തിറക്കി കേരളം. അമീബിക്ക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്.ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ സമഗ്ര മാർഗരേഖ തയ്യാറാക്കിയത്.  രാജ്യത്ത്  ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാർഗരേഖ പുറത്തിറക്കുന്നത്.

സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

RelatedPosts

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ആരോഗ്യകരമായ ജീവിതശൈലി യുവത്വം നിലനിർത്തും

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി സമ്പർക്കത്തിൽ വരുന്നവരിലാണ് രോ​ഗം പിടിപെടുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകൾ നൽകിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാൽ രോഗലക്ഷണങ്ങൾ തുടങ്ങി എത്രയും വേഗം മരുന്നുകൾ നൽകേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.

ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

വിശദമായ മാർ​ഗരേഖ

Share202Tweet126Send

Related Posts

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

by സ്വന്തം ലേഖകൻ
August 10, 2025

തെരുവുനായകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. എല്ലാ തെരുവുനായകളും പേപ്പട്ടികളുമല്ല. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കാന്‍ തദ്ദേശഭരണ സഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം....

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

by സ്വന്തം ലേഖകൻ
August 10, 2025

3500 വർഷങ്ങൾ പഴക്കമുള്ള ഒരു ഈജിപ്ഷ്യൻ മമ്മിയിലാണ് ലോകത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഹൃദ്രോഗ തെളിവുകൾ ഉള്ളത്. ലോകത്ത് ഒരു വർഷം ഏകദേശം ഒരു കോടി...

ആരോഗ്യകരമായ ജീവിതശൈലി യുവത്വം നിലനിർത്തും

ആരോഗ്യകരമായ ജീവിതശൈലി യുവത്വം നിലനിർത്തും

by സ്വന്തം ലേഖകൻ
September 1, 2024

ലോകമെമ്പാടുമുള്ള 540 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ടെന്ന് ഗവേഷകർ കണക്കാക്കുന്നു, അതിൽ 98% പേർക്കും ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. ലോകമെമ്പാടുമുള്ള മറ്റൊരു 720 ദശലക്ഷം ആളുകൾക്ക്...

വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് ഗുരുതരമായി അണുബാധയേറ്റ ഒരു രോഗിയുടെ സ്കാനുകളുമായി ഡോക്ടർ

വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് ഗുരുതരമായി അണുബാധയേറ്റ ഒരു രോഗിയുടെ സ്കാനുകളുമായി ഡോക്ടർ

by സ്വന്തം ലേഖകൻ
September 1, 2024

ഫ്ലോറിഡ : വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് ഗുരുതരമായി രോഗബാധിതനായ ഒരു രോഗിയുടെ സ്കാനുകൾ എമർജൻസി റൂം ഡോക്ടർ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് ശേഷം പരാദ അണുബാധയുടെ...

Web Stories

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
Malayaladeepam : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper

Copyright © 2026 Malayaladeepam.com

Navigate Site

  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature

Copyright © 2026 Malayaladeepam.com

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ